വർക്കല: പാപനാശം കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങി വൈകുന്നേരം മുതൽ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം ഇന്ന് പകൽ ഒന്നരയോടെ കണ്ടെത്തി. കൊല്ലം ഏരൂർ പാണയം സ്വദേശിയായ അഖിലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
വർക്കല പാപനാശത്തിന് സമീപം വച്ചാണ് തിരയിൽ പെട്ട് അഖിലിനെ കാണാതായത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ് അഖിൽ.
വിശദ വിവരങ്ങൾ അറിവായിട്ടില്ല.
വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.