സംസ്ഥാനത്തെ താപനില ഗണ്യമായി ഉയരുമ്ബോഴും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം.
നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാല്‍ നിലവിലെ കേരളത്തിൻ്റെ കാലാവസ്ഥ പ്രവചനാതീതമാണെന്നതാണ് വാസ്തവം. മഴ മുന്നറിയിപ്പ് നല്‍കുമ്ബോഴും മാർച്ച് 28 മുതല്‍ ഏപ്രില്‍ 01 വരെ സംസ്ഥാനത്ത് പലയിടത്തായി യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.