25 വയസ്സുള്ള ജീനയെയാണ് കാണാതായത്.
ഏഴുമാസം മുമ്പ് വിവാഹിതയായ ജീന ഭർതൃഗൃഹത്തിൽ മാതാപിതാക്കളോടൊപ്പം ആണ് താമസിക്കുന്നത്. ജീനയുടെ ഭർത്താവ് ഷമീർ വിദേശത്താണ്.
കുടുംബവീട്ടിൽ താമസിക്കുന്ന ജീനയുടെ ഭർത്താവിൻറെ മാതാപിതാക്കളെ കാണാൻ പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ജീനയെ പിന്നെ കാണാതാവുകയായിരുന്നു. ഇക്കഴിഞ്ഞ 27ന് രാവിലെ ആയിരുന്നു ജീന വീട്ടിൽ നിന്നിറങ്ങിയത്.
ജീനയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് വർക്കല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെ ജീനയുടെ വീട്ടിൽ വർക്കല എസ്.എച്ച്. ഓ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. പ്രദേശത്തുള്ള നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.