ആലംകോട് പൂവൻപാറ റോസ് ഗാർഡനിൽ സി ദിവാകരൻ അന്തരിച്ചു.
91 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 5 30ന് വീട്ടുവളപ്പിൽ.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊല്ലം എൻഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിക്കാണ് അന്ത്യം സംഭവിച്ചത്.
ദീർഘകാലം മസ്കറ്റിൽ എൻജിനീയറായി പ്രവർത്തിച്ചിരുന്നു.
ശ്രീനാരായണ ഭക്തനായ സി ദിവാകരൻ അറിയപ്പെടുന്ന കവിയാണ്.
നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കവി സമ്മേളനങ്ങളിൽ സജീവമായിരുന്ന ദിവാകരൻ നന്നായി കവിതകൾ ചൊല്ലുമായിരുന്നു.
മുനി നാരായണ പ്രസാദിന്റെ സഹപാഠിയായിരുന്നു അദ്ദേഹം.
ഭാര്യ : പരേതയായ എൻ അംബുജാക്ഷി.
മക്കൾ: ലാലി, രേഖ, രശ്മി, ഛായ.
മരുമക്കൾ : ബി സുധാകരൻ( റിട്ടയേർഡ് ബിഎസ്എൻഎൽ ),
ആർ രാജീവ്( റിട്ടയേർഡ് ഐഎസ്ആർഒ ),
ആർ സുനിൽ (റിട്ടയേർഡ് കേരള ആട്ടോബോബൈൽസ് ),
അജയൻ (റിട്ടയേർഡ് ഭാരത് പെട്രോളിയം).