തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്


തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 അതേസമയം മറ്റു ജില്ലകളിൽ കടുത്ത ചൂട് തുടരുകയാണ്. കൊല്ലം കോട്ടയം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്നുണ്ട്.
 പത്തനംതിട്ട ആലപ്പുഴ കണ്ണൂർ കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, കാസർഗോഡ് ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുന്നുണ്ട്.