കോൺഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ പദവിയായി കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയത്.