കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് കുഞ്ഞുമായി പിതാവ് മുഹമ്മദ് ഫായിസ് വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിയത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മരണം കൊലപാതകമാണെന്നാരോപിച്ച് മാതാവും ബന്ധുക്കളും രംഗത്തെത്തി. ദേഹമാസകലം മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.പിതാവ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുലഭിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
അലമാരിയിലേക്കും കട്ടിലിലേക്കും എറിഞ്ഞെന്നും പറഞ്ഞു. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം മുത്തശ്ശിയേയും മുഹമ്മദ് ഫാസില്‍ പതിവായി മര്‍ദ്ദിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ ഒട്ടേറെ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൊലപാതകമാണന്നു തെളിഞ്ഞാല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് പൊലീസ് പറയുന്നത്.