ആലംകോട് എൽപിഎസിൽ കുരുവിക്കൊരു തണ്ണീർകുടം

 ആലംകോട് : ലോക കുരുവി ദിനത്തിൽ ദാഹിച്ചു വലയുന്ന പക്ഷിക്കൂട്ടങ്ങൾക്ക് ദാഹജലം ഒരുക്കാൻ ആലംകോട് ഗവ. എൽപിഎസിലെ വിദ്യാർത്ഥികൾ മുന്നോട്ടുവന്നു. സ്കൂൾ മുറ്റത്തെ മരക്കൊമ്പുകളിൽ പ്രത്യേകം തയ്യാറാക്കിയ തണ്ണീർകുടങ്ങൾ വലിയൊരു സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. കടുത്ത വേനലിൽ ചത്തൊടുങ്ങുന്ന പക്ഷിക്കൂട്ടങ്ങളോടുള്ള അനുകമ്പയും കരുണയുമാണ് ഈ മാതൃകാ പ്രവർത്തനമെ ന്ന് എക്കോ ക്ലബ്ബ് കൺവീനർ ഷംന ടീച്ചർ പറഞ്ഞു. വിദ്യാലയങ്ങളിൽ നിന്ന് വീടകങ്ങളിലേക്ക് ഈ മാതൃകാ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് വിദ്യാർഥികൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു.