തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35 വയസായിരുന്നു. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടം.കാട്ടുപന്നി സ്ഥിരമായി കൃഷി നശിപ്പിക്കുന്നതിനാല്‍ മേഖലയില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. രാത്രി 11 മണിയ്ക്കുശേഷം ആറ്റില്‍ നിന്ന് മീന്‍ പിടിച്ച് മടങ്ങുമ്പോഴാണ് ഉണ്ണിയ്ക്ക് ഷോക്കേറ്റത്. രാത്രിയില്‍ ഇരുട്ടായതിനാല്‍ ഉണ്ണിയും കൂട്ടുകാരും വൈദ്യുതി വേലി കാണാത്തതിനാലാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ ഉണ്ണിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഉണ്ണി വേലിയില്‍ കുടുങ്ങിയതിനാല്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.