തിരുവനന്തപുരം: പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. രാത്രി 9.40 ഓടെയായിരുന്നു സംഭവം. തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സുഭാഷും അനിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.