കിളിമാനൂർ മണ്ഡപ കുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ഇളമ്പഴന്നൂർ ദേവപ്രഭയിൽ രതീഷ്, സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14) ആണ് മരിച്ചത്.
കടയ്ക്കൽ കുറ്റിക്കാട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്നലെ രാവിലെ 10 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം വെച്ചാണ് അപകടം നടന്നത്.
കിളിമാനൂർ മണ്ഡപ കുന്നിലെ വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വന്ന ടിപ്പർ ലോറി സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സോജക്ക് പരിക്ക് ഉണ്ട്.
രതീഷ് വിദേശത്താണ്.
കിളിമാനൂർ പോലീസ് കേസെടുത്തു.