പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും, കുറ്റവാളികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കരവാരം - തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായി ചാത്തമ്പറ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് മാരായ മേവർക്കൽ നാസർ ദിലീപ് തോട്ടയ്ക്കാട് എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റുമാരായ എസ്. ജാബിർ അഭിലാഷ് ചാങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അമീർ മുഹമ്മദ്, മജീദ് ഈരാണി, വി.ഷൈലജ, എം.ഷീല, മുബാറക്ക്, സന്തോഷ് വഞ്ചിയൂർ,ഷാജി കൈപ്പടക്കോണം, എംഎം ഇല്യാസ്, ഷീജു,ജയേഷ് കടുവയിൽ തുടങ്ങിയവർ സംസാരിച്ചു.