വാക്കുതർക്കത്തിനിടെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ചികിത്സയിലിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്കോട്ടുകോണം സ്വദേശി സരിതയാണ് മരിച്ചത്. ഇവർക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കന്നാസിൽ അഞ്ചുലിറ്റർ പെട്രോളുമായാണ് ഇയാൾ സരിതയുടെ വീട്ടിലേക്കെത്തിയത്.


തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഇതിനിടെ ദേഹത്തേക്ക് തീപടർന്നതോടെ ബിനു അടുത്തുള്ള കിണറ്റിൽ ചാടി. 50 ശതമാനം പൊള്ളലേറ്റ ബിനുവും ചികിത്സയിലാണ്. വിഷയത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. ഇയാളുടെ വണ്ടിയിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിട്ടുണ്ട്.