മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം മ്യൂസിയം എസ്.ഐ. യും കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസറുമായ എസ്. രജീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി   
തിരു: നന്ദന്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സത്യന്‍ സ്മാരക ഹാളില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി 
സുരക്ഷായോഗം മ്യൂസിയം എസ്.ഐ. & സി.ആര്‍.ഒ. എസ്. രജീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയനായര്‍ അദ്ധ്യക്ഷത വഹിച്ച 
യോഗത്തിന് വൈസ് പ്രസിഡന്റ് സൗമ്യ ജോര്‍ജ്ജ്് സ്വാഗതം പറഞ്ഞു. അനുസ്മരണം ജനമൈത്രി ജോസും, മിനിറ്റ്‌സ് റിപ്പോര്‍ട്ടിംഗ് ബീറ്റ് ഓഫീസര്‍ ബിജു എം.എസ്. അവതരിപ്പിച്ചു. യോഗത്തിന് റിട്ടെയര്‍ഡ് എ.സി.പി.സൈബര്‍ സബ് ഡിവിഷന്‍ അനില്‍കുമാര്‍ ആശംസയും, 
കൃതജ്ഞത റസിഡന്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ പറയുകയുണ്ടായി. ഇത്തവണത്തെ യോഗം വനിതകളാണ് നേതൃത്വം നല്‍കിയത്.
 ബീറ്റ് ഓഫീസര്‍ സുജിത് .സി, സിറ്റി ട്രാഫിക് എസ്.ഐ., സ്വീവറേജ് കുര്യാത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി കവടിയാര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി കന്റോണ്‍മെന്റ്-വെള്ളയമ്പലം 
അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, നന്തന്‍കോട്, പാളയം, ശാസ്തമംഗലം 
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നിര്‍ഭയാ വോളന്റീയര്‍ എന്നീ 
ഉദ്യോഗസ്ഥര്‍ അംഗങ്ങളുടെ പരാതികള്‍ കേട്ട് സമയബന്ധിതമായി 
പരിഹരിക്കുന്നതാണെന്ന് യോഗത്തിനോട് പറഞ്ഞു. 

ബിജു എം എസ്.
സിവില്‍ പോലീസ് ഓഫീസര്‍
ജനമൈത്രി മ്യൂസിയം പോലീസ് സ്റ്റേഷന്‍
 കന്റോണ്‍മെന്റ് സബ്-ഡിവിഷന്‍
9400628959