ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. നിന്നുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്. അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു.
മൂന്നാര്‍ ഉദുമല്‍പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍. 13ാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജയകുമാറിന്റെ സമരം. ആയോധന കലയില്‍ പ്രാവിണ്യമുള്ളയാളുമാണ് ജയകുമാര്‍.