രാവിലെ 10.48 ഓടെ യാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും, അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.അരമണിക്കൂറോളം പാതയില്‍ ഗതാഗതം നിയന്ത്രിച്ച ശേഷം മൃതദേഹങ്ങള്‍ നീക്കി. ഏറ്റുമാനൂര്‍ പൊലീസും, ആര്‍പിഎഫും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.