സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച ആരംഭിക്കും
March 26, 2024
സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.
13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ് സൂപ്പർ മാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ശബരി കെ റൈസ് വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില.