ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 നെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായത്. 175 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍. മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ ഏറെക്കുറെ ഹിറ്റ് ഇല്ലാതെ വറുതി അനുഭവിച്ച വര്‍ഷാദ്യത്തില്‍ ആ തരത്തിലും മഞ്ഞുമ്മല്‍ ബോയ്സ് ഒരു റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ സിനിമകളിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരത്തെയും മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ഗുണ്ടൂര്‍ കാരത്തിന്‍റെ ആഗോള ക്ലോസിംഗ് ബോക്സ് ഓഫീസ് 170 കോടിയായിരുന്നു. അതേസമയം ഈ വര്‍ഷത്തെ ടോപ്പ് 10 സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ച് ചിത്രങ്ങളും മലയാളത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം സ്ഥാനത്ത് പ്രേമലുവും ഏഴാം സ്ഥാനത്ത് ഭ്രമയുഗവും എട്ടാം സ്ഥാനത്ത് അബ്രഹാം ഓസ്‍ലറുമുള്ള ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത് മലൈക്കോട്ടൈ വാലിബനാണ്.