തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു വർധന. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,280 രൂപയാണ്. മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 46800 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 6055 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5030 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു പവന് രണ്ട് രൂപ ഉയർന്നു. വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.അന്താരാഷ്ട്ര സ്വർണ്ണവില 2152 ഡോളറിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. യു എസ് വിപണി നേരിടുന്ന പണപ്പെരുപ്പമാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം