എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 2955 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇന്നത്തോടെ പരീക്ഷയ്ക്ക് സമാപനമാകും.മൂല്യനിര്‍ണ്ണയത്തിനായി സംസ്ഥാനത്തൊട്ടാകെയായി 70 കേന്ദ്രീകൃത ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് മൂല്യനിര്‍ണയം നടക്കുക. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.