‘ചൊവ്വാഴ്ച്ച രാവിലെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയത്. ഒരു ദിവസം നീണ്ടുനിന്ന പീഡനമായിരുന്നു അത്. ഒരു മണിക്കൂര്‍ അവര്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചില്ല. നേരത്തെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ അത് തള്ളി. അതിന് പിന്നാലെ എന്നെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.’ അമ്പ പ്രസാദ് പറഞ്ഞു.ചത്രയില്‍ നിന്നും മത്സരിക്കാന്‍ നിരവധി ആര്‍എസ്എസുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതും താന്‍ നിരസിച്ചു. ബര്‍ക്കഗോണ്‍ സീറ്റില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ചതിനാല്‍ ശക്തയായ സ്ഥാനാര്‍ത്ഥിയായിട്ടാണ് അവര്‍ എന്നെ കാണുന്നതെന്നും അമ്പ പ്രസാദ് പറഞ്ഞു.
രാത്രി വരെ നീളുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഇഡി റെയ്ഡ്. റാഞ്ചിയിലെ വസതിയില്‍ അടക്കം ഹസീരാബാഗില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളില്‍ റെയ്ഡ് നടന്നു. 2023 ലാണ് റെയ്ഡിന് ആസ്പദമായ പരാതി ലഭിച്ചത്.