ക്ഷേമ പെൻഷൻ കുടിശ്ശികയില്‍ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം 15 മുതല്‍ വിതരണം ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു.
ഇനി ആറ് മാസത്തെ കുടിശ്ശികയാണ് ശേഷിക്കുന്നത്. ഏപ്രില്‍ മുതല്‍ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.