കല്ലമ്പലം : വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.മണമ്പൂർ ശങ്കരമുക്കിന് സമീപം വിളയിൽ വീട്ടിൽ 37 വയസ്സുള്ള വൈശാഖിനെ യാണ് ഇന്ന് ഉച്ചയോടെ പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയി കണ്ടെത്തുന്നത്. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈശാഖിന് ഭാര്യയും ഒരു കുട്ടിയും ഉള്ളതായിട്ടുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.