ആലുവ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം പാറിനടന്ന 500 രൂപ നോട്ടുകളുടെ ഉടമയെ കണ്ടെത്തി. കളമശേരി പത്തടിപ്പാലം സ്വദേശി അഷ്റഫിന്റ പണമാണ് നഷ്ടപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവെ ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് 40,000 രൂപയുടെ നോട്ടുകെട്ട് ചിതറിപ്പോവുകയായിരുന്നു. കമ്പനിപ്പടിയില്‍ വെച്ച് 500 രൂപയുടെ നോട്ടുകള്‍ പാറിനടന്നതും വഴിയിലുണ്ടായിരുന്നവര്‍ അത് ശേഖരിച്ചുപോയതുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെയാണ് അഷ്റഫ് അറിഞ്ഞത്. കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോള്‍ പണം കിട്ടിയവരില്‍ പലരും അത് അഷ്റഫിന് തിരിച്ചു നല്‍കി. ഇതിനോടകം പതിനയ്യിയായിരത്തോളം രൂപ സന്മനസ്സുളളവര്‍ തിരികെ നല്‍കി. ബാക്കി തുക കൂടി കിട്ടിയവര്‍ തിരികെ നല്‍കണമെന്നാണ് അഷ്റഫിന്റെ അപേക്ഷ.
പണം തിരിച്ചു നൽകിയവർക്ക് അഭിനന്ദനങ്ങൾ 💝