ഇരുചക്രവാഹനത്തില്‍ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതര്‍ പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാള്‍ക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.എന്നാല്‍, ഇരുചക്രവാഹനത്തില്‍ 3 പേര്‍ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോള്‍ ഇതില്‍ക്കൂടുതല്‍പ്പേര്‍ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു.
ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.