ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആലംകോട് പള്ളിയങ്കണത്തിൽ വച്ച് വിപുലമായ നോമ്പുതുറ (റമളാൻ 2 ന്) സംഘടിപ്പിച്ചു.. ജമാഅത്ത് അംഗങ്ങൾ ഉൾപ്പെടെ നാനാതുറയിൽ നിന്നുള്ള ഒട്ടേറെ പേർ നോമ്പുതുറയിൽ പങ്കെടുത്തു. പാരമ്പര്യ രീതിയിലുള്ള വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ സംഘാടകർ നോമ്പ് തുറക്കായ് ഒരുക്കിയിരുന്നു..കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും ഒരു പടി മുന്നിൽ നിൽക്കുന്ന ആലംകോട് ബ്രദേഴ്സ് ഈ റമദാനിലും നിർധനരായ കുടുംബങ്ങൾക്ക് കിറ്റ് വിതരണവും നടത്തുന്നുണ്ട്.