കല്ലമ്പലം: പൊതുമേഖല സ്ഥാപനങ്ങളെ മുച്ചോട് മുടിച്ച് കൊണ്ട് മോദി സർക്കാർ മുന്നോട്ട് പോകുന്നുവെന്ന് പിതാംബരക്കുറുപ്പ് ExMP അഭിപ്രായപ്പെട്ടു. ഐ.എൻ.റ്റി.യൂ.സി നാവായിക്കുളം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.റ്റി.യൂ.സി നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് സുബിൻ. ജി.എസ് അദ്ധ്യക്ഷത വഹിച്ച കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ ജിഹാദ് സ്വാഗതം ആശംസിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ.റിഹാസ് മുഖ്യ പ്രഭാഷണവും നടത്തി.
ഐ.എൻ.റ്റി.യൂ.സി വർക്കല നിയോജക മണ്ഡലം പ്രസിഡൻ്റ് നിസാർ പള്ളിക്കൽ, നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് അനീഷ് നാവായിക്കുളം, നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. എം.എം താഹ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ ജ്യോതിലാൽ നാവായിക്കുളം, താജുദ്ദീൻ ഡീസൻ്റ്മുക്ക്,യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് വിനോദ് വെട്ടിയറ, ഐ.എൻ.റ്റി.യൂ. സി പള്ളിക്കൽ മണ്ഡലം പ്രസിഡൻ്റ് സാനു പള്ളിക്കൽ, മഹിളാ കോൺഗ്രസ്സ് നാവായിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് സന്ധ്യാ പൈവേലികോണം, സേവാദൾ വർക്കല നിയോജക മണ്ഡലം പ്രസിഡൻ്റ് അനൂപ് പകൽക്കുറി തുടങ്ങിയവർ സംസാരിച്ചു.