പള്ളിക്കൽ മൂതലഭാഗം ഇത്തിരക്കര ആറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പള്ളിക്കൽ മൂതല സ്വദേശി സതീഷ് (48) നെ ആണ് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു സമീപത്തെ കടവിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.
ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെ ഫോറൻസിക്, വിരലടയാള വിദഗ്ധ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.