മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സുദേവ് നായർ മൈ ലൈഫ് പാർട്ണർ, അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ചുവളർന്നത്.1992-ൽ ഗുജറാത്തിലാണ് അമർദീപ് കൗറിന്റെ ജനനം. അറിയപ്പെടുന്ന മോഡലായ അമർദീപ് കൗർ നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയികൂടിയാണ്.