ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.കേസിൽ പ്രധാന തെളിവായി തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് ഉള്ളത്.
സിസിടിവി ദൃശ്യങ്ങളും ഫോൺവിളി റെക്കോർഡും പ്രതികളുടെ ഉദ്ദേശം വെളിവാക്കുന്നതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.സാമ്പത്തികമായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യമെന്ന് പറയുന്ന കുറ്റപത്രം പണം സ്വരൂപിക്കാൻ നിരവധി പദ്ധതികളും പ്രതികൾ തയ്യാറാക്കിയെന്നും വ്യക്തമാക്കുന്നു.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.160 സാക്ഷികളും 150 തൊണ്ടി മുതലുകളുമാണ് കേസിൽ തെളിവായി ഉള്ളത്.മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശം ഉണ്ട്.
കൊട്ടാരക്കര ഡിസിആർബി മുൻ ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം നൽകിയത്