തിരുവനന്തപുരം. വർക്കലയിൽ വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ഭർത്താവ്. ഭാര്യ ഉപേക്ഷിച്ചു പോകുമോയെന്ന സംശയത്തിലാണ് ഭർത്താവിന്റെ അക്രമം. ഗുരുതരമായി പൊള്ളലേറ്റ ചാവർകോട് സ്വദേശിനി ലീല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.. ഭർത്താവ് അശോകൻ പോലീസ് കസ്റ്റഡിയിൽ.. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്ന ലീലയുടെ ശരീരത്തിൽ, അശോകൻ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.. ഭാര്യയ്ക്ക് അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതക ശ്രമമെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.മകനും മകളും വീട്ടിലുണ്ടായിരുന്ന സമയമാണ് സംഭവമുണ്ടായത്. ഇയാൾ നേരത്തെയും അക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്ന് മകൾ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന അശോകൻ ജോലിക്ക് പോകാനാകാത്തതിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഗുരുതരമായി പൊള്ളലേറ്റ ലീല തിരുവനന്തപുരം മെഡിക്കൽ കോളേജ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.