അമ്മ ഷീജ വീട്ടിന് പുറത്ത് മുറ്റം അടിച്ച് നിൽക്കവെ സാന്ദ്ര സുരേഷ് അടുക്കളഭാഗത്ത് വെച്ച് അടുക്കളയിൽ ഉണ്ടായിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട ഷീജയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ദേഹമാസകലം തീപടർന്ന നിലയിൽ സാന്ദ്രയെ കണ്ടെത്തുന്നത്. തുടർന്ന് വാർഡംഗം സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കേശവപുരം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച (ഇന്ന്) സംസ്കരിക്കും.