ആശുപത്രി സംരക്ഷണ നിയമം പെട്രോൾ പമ്പുകൾക്കും ബാധക മാക്കുക, 7 വർഷമായി ഓയിൽ കമ്പനികൾ തടഞ്ഞു വച്ചിരിക്കു ന്ന ഡീലർ മാർജിൻ വർധന ഉടനടി നടപ്പാക്കുക, പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പമ്പുകളുടെ നിലനിൽപ് ഉറപ്പാക്കിയ ശേഷം മാത്രം പുതിയ പമ്പുകൾ
ക്ക് അനുമതി നൽകുക തുട ങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് കേരളത്തിലെ ഓയിൽ കമ്പ നിയുടെ പനമ്പള്ളി നഗറിലുള്ള ഓഫിസിന് മുന്നിൽ ധർണ നട ത്തുമെന്ന് ഭാരവാഹികൾ അറിയി ച്ചു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് മുതൽ പമ്പുകളു ടെ രാത്രികാല പ്രവർത്തനം നിർത്തിവയ്ക്കും. അതിനു ശേഷം പമ്പുകൾ അടച്ചിട്ട് അനിശ്ചിത കാല സമരത്തിലേക്കു നീങ്ങുമെ ന്നും പ്രസിഡൻ്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷറഫ്, ട്രഷറർ മൂസ, വൈസ്പ്രസി ഡന്റ് മൈതാനം വിജയൻ എന്നിവർ പറഞ്ഞു.