പള്ളിക്കൽ : പള്ളിക്കൽ ജംക്‌ഷനിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആനകുന്നം ആലുംമൂട്ടിൽ വീട്ടിൽ പരേതനായ സുരേന്ദ്രൻ്റെ മകൻ ദാസ്(59)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. വീട്ടിൽ പോയ ശേഷം പള്ളിക്കൽ പൊലീസ് സ്റ്റേഷന് എതിർ വശത്തുള്ള ഓട്ടോ സ്‌റ്റാൻഡിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വാഹനം തെന്നി മാറി മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ചു വീണ ദാസിൻ്റെ ശരീരത്തിലൂടെ ഓട്ടോ മറിഞ്ഞു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ ദാസിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഭാര്യ ലീന.