ഒരുകാലത്ത് മലയാളികൾക്കിടയിൽ വലിയ ഓളം ഉണ്ടാക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരു ചാക്കോച്ചൻ യുഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കാലഘട്ടമായിരുന്നു അത്. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിൽ തന്നെ ഹിറ്റടിച്ച ചാക്കോച്ചൻ പിന്നീട് ക്യാമ്പസുകളിലും പ്രേക്ഷക മനസുകളിലും നിറയുകയായിരുന്നു . ഇപ്പോഴിതാ അനിയത്തിപ്രാവിന് ശേഷം തന്നെ അഡ്രസിൽ തന്നെ തേടിയെത്തിയ കത്തുകൾ തുറന്നു നോക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.ഒരുകാലത്ത് ഒട്ടു മിക്ക പെൺകുട്ടികളുടെയും നോട്ടുബുക്കിന്റെ നടുവിൽ ചാക്കോച്ചന്റെ ഫോട്ടോ ഉണ്ടാകും എന്നൊക്കെ പലരും പറയുമായിരുന്നു. ചാക്കോച്ചന്റെ ഫോട്ടോ ബുക്കിന്റെ മുൻപിൽ ഉണ്ടെങ്കിൽ ആ പുസ്തകം പൊതിയുകയില്ലായിരുന്നു. ഗിഫ്റ്റ് കാർഡ്, വാലെന്റൈൻസ് കാർഡ്, ഓട്ടോഗ്രാഫ് തുടങ്ങി ആകെമൊത്തം മൊത്തം ഒരു കുഞ്ചാക്കോ ബോബൻ മയമായിരുന്നു 80, 90 കാലഘട്ടങ്ങളിൽ. അത്രത്തോളം പ്രേക്ഷകർക്കിടയിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന നടൻ ആഴ്ന്നിറങ്ങിയിരുന്നു.പഴയ കാലത്തേ ഈ ചിത്രം വൈറലായതോടെ നിരവധി പേരാണ് അവരുടെ ചാക്കോച്ചൻ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. തങ്ങളുടെ ജീവിതത്തിൽ കുഞ്ചാക്കോ ബോബനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ഓർമകളാണ് പലരും പങ്കുവെക്കുന്നത്. നാന എന്ന സിനിമാ വാരികയുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.