തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 80 രൂപയെന്ന നിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,760 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5720 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് വെള്ളി വില 78 രൂപയിലെത്തി.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.