പോലീസ് സഹകരണ സംഘത്തിൻ്റെ രണ്ടാമത് ബ്രാഞ്ച് ആറ്റിങ്ങലിൽ ആരംഭിക്കുന്നു


2024 ഫെബ്രുവരി 12 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ആറ്റിങ്ങൽ പോലീസ് ക്വാർട്ടേഴ്സ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ അവർകൾ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിക്കും.* പ്രസ്തുത ചടങ്ങിൽ ശ്രീ. അടൂർ പ്രകാശ് എം.പി., എം.എൽ എ മാരായ
ശ്രീ. വി. ജോയ്, ശ്രീമതി ഒ.എസ്.അംബിക, ശ്രീ. വി.ശശി, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി എസ്. കുമാരി, സൗത്ത് സോൺ ഐജി ശ്രീ. ജി. സ്പർജൻ കുമാർ IPS തിരു. റേഞ്ച് ഡി.ഐ.ജി ശ്രീമതി ആർ. നിശാന്തിനി IPS, തിരു: റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി കിരൺ നാരായണൻ IPS അഡീഷണൽ എസ്.പി ശ്രീ. ആർ. പ്രതാപൻ നായർ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ശ്രീ.ഇ. നിസാമുദ്ദീൻ,
 ജനപ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ, സഹകാരികൾ എന്നിവർ പങ്കെടുക്കുന്നു. ഉദ്ഘാടന സമ്മേളനം വൻ വിജയമാക്കുവാൻ നിങ്ങളേവരുടെയും മഹനീയ സാന്നിധ്യവും സഹകരണവുമുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

*ജി.ആർ. അജിത്ത്*
പ്രസിഡന്റ്
പോലീസ് സഹകരണ സംഘം