തിരുവനന്തപുരം .കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി.
ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പോലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചു. 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.