തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ മത്സരിക്കും. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികളാകും. സിപിഐ എക്സിക്യൂട്ടിവീൽ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടായേക്കും. മാവേലിക്കരയിലെ സ്ഥാനാർത്ഥി സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം. പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയത്.