ഉല്പാദനച്ചെലവിനെ അടിസ്ഥാനമാക്കി സംഭരണ വില നിശ്ചയിക്കുക. കഴിഞ്ഞ
കർഷകസമരത്തിൽ വെടിവെപ്പിലും, കൊടും
തണുപ്പിലും, സമരരംഗത്തും മരണമടഞ്ഞ കർഷകരുടെ കുടുംബങ്ങ
ൾക്കു സാമ്പത്തിക സഹായം നൽകുക.
സമരത്തിനിടയിൽ കർ
ഷകരുടെ പേരിൽ എടു
ത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ചും,കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകരോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരെയും
ഡൽഹിയിൽ കർഷക സംഘടന
കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ്സ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുവയിൽപള്ളി ജംഗ്ഷനിൽ "ഐക്യ ദാർഢ്യ ദീപം" തെളിയിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിളയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ മനോജ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് ചാങ്ങാട്,ഇ. പി സവാദ് ഖാൻ,മണിലാൽ സഹദേവൻ, എച്ച്. ബഷീർ,ഷൈജു, സുരേഷ് ബാബു, ഷൈൻ ആനന്ദ് എന്നിവർ സംസാരിച്ചു...