ഇവരിൽ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നും ജീവിത മാർഗം കണ്ടെത്തുന്നതിന് വന്നിട്ടുള്ള അതിഥി തൊഴിലാളികൾ തന്നെയാണ്.
ട്രക്കിൻ്റെ ലോഡിൻ്റെ മുകളിൽ ആളുകളെ കയറ്റുന്നത് ഗൗരവമുള്ള കുറ്റമാണ് എന്നതിലുപരി , വാഹനം ഒന്ന് ഉലഞ്ഞാലോ , പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം ഉണ്ടായാലോ താഴെ വീണ് ജീവൻ വരെ നഷ്ടപ്പെടാൻ ഇടയാക്കുന്ന ഒരു ഞാണിന്മേൽക്കളിയാണ് ഇതെന്ന് ഇവർ എന്ന് തിരിച്ചറിയും....