തണ്ണീർക്കൊൻ ദൗത്യം വിജയകരമായി പൂർത്തിയായി. മയക്കുവെടിവെച്ച ആനയെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി. ആനയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. ആനിമൽ ആംബുലൻസിലാണ് ആനയെ കയറ്റിയത്. കഴുത്തി വാദം കെട്ടിയായിരുന്നു ദൗത്യം പൂർത്തീകരിച്ചത്.അതേസമയം, തണ്ണീർക്കൊമ്പനെ എവിടെ തുറന്നു വിടും എന്ന കാര്യത്തിൽ ഇതുവരേക്കും വ്യക്തത വന്നിട്ടില്ല. ഇന്ന് തന്നെ ബന്ദിപ്പൂരിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ട്. രണ്ടുതവണ മയക്കുവെടി വെച്ചാണ് തണ്ണീർക്കൊമ്പനെ കീഴടക്കിയത്. മുത്തങ്ങ വഴിയാണ് തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റുക എന്നതാണ് ലഭിക്കുന്ന വിവരം.അതേസമയം, വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ 12 ലധികം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്. 100 ലധികം പേർ ഉൾപ്പെട്ട ഒരു സംഘം തന്നെ ഈ ദൗത്യത്തിന് പിറകിൽ ഉണ്ടായിരുന്നു.