സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ സ്വർണവില കഴിഞ്ഞ ദിവസം 200 രൂപ വർധിച്ചിരുന്നു.