സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 10 രൂപ കൂറഞ്ഞ് 5960 എന്ന നിരക്കിലാണ്. മാസാദ്യം ഗ്രാമിന് 5815 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഈ നിലയിലേക്ക് കുറഞ്ഞത്.12 ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ആയിരം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.