വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചര്‍ദ്ദിയെ തുടര്‍ന്ന് വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.ആര്യയും മറ്റൊരു കുട്ടിയും കഴിഞ്ഞ ദിവസം തങ്ങളുടെ മുത്തച്ഛനൊപ്പം ഗവിയില്‍ പോയിരുന്നു. ഇവിടെ നിന്ന് കുട്ടികള്‍ ഐസ്‌ക്രീം വാങ്ങിക്കഴിച്ചിരുന്നു. കുട്ടിയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റതാകാമെന്നാണ് സംശയം. കുട്ടിയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.