കല്ലമ്പലം :സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാം ഭാര്യയും മക്കളും ചേർന്ന് നടത്തിയ ക്രൂര മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപെട്ടു. നാവായികുളം മുക്കുകട കൂനൻചാൽ എ.എൻ മനസിലിൽ അബ്ദുൽ മജീദ് (69)നാണ് മരിച്ചത്. അബ്ദുൽ മജീദിന്റെ പേരിലുള്ള 56 സെന്റ് വസ്തുവിൽ 30 സെന്റ് രണ്ടാം ഭാര്യയിലെ മകൾക്ക് മുൻപ് എഴുതി നൽകിയിരുന്നു. ബാക്കി വരുന്ന വീട് ഉൾപ്പടെയുള്ള 26 സെന്റ് എഴുതി നൽകണമെന്ന ആവശ്യപ്പെട്ട് രണ്ടാം ഭാര്യയും മക്കളും ചേർന്ന് നിരന്തരം വഴക്ക് നടന്നിരുന്നു .ഈ മാസം ഇരുപതിനു രാത്രി 10 മണിക്ക് ഇതേ ചൊല്ലി തർക്കം നടക്കുകയും രണ്ടാം ഭാര്യയും മകളും ചേർന്ന് അബ്ദുൽ മജീദിനെ തള്ളിയിട്ട ശേഷം മകൻ ഷാൻ തടി കഷണം ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ക്രൂരമായി മർദിച്ചെന്ന് മരണ മൊഴിയിൽ പറയുന്നു.
മർദ്ദനത്തിൽ തലക്ക് ഏറ്റ അടിയിൽ ഏഴ് സ്റ്റിച്ചും കഴുത്തിന് പൊട്ടലും സംഭവിച്ചിരുന്നു.പരിക്കേറ്റ മജീദിനെ പാരിപ്പള്ളി മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.കിഡ്നി രോഗി കൂടിയായ മജീദ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രി പത്ത് മണിയോടെ അന്ത്യം സംഭവിച്ചു.