കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. മണിക്കൂറുകൾക്ക് ശേഷം കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്കാണ് യുവതി ചാടിയത്. യുവതിയുടെ ഭർത്താവ് കെഎസ്ആര്‍ടിസി കണ്ടക്ടറാണ്. ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കുന്നിക്കോട് സ്വദേശി മീനംകോടുവീട്ടില്‍ ആര്‍ രാജിയാണ് വണ്ടിക്ക് മുന്നിൽ ചാടി മരിച്ചത്. ഭര്‍ത്താവ് കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ വിജേഷിനെയാണ് മണിക്കൂറുകള്‍ക്കുശേഷം വീടിനടുത്തുള്ള ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.