ആറ്റിങ്ങൽ: ഡൽഹിയിൽ കർഷകർക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പിൽ യുവകർഷകൻ ശുഭ്കരൺ സിങ് കൊല്ലപ്പെട്ടതിൽ സംഭത്തിൽ പ്രതിഷേധിച്ച് കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരി ദിനാചരണം ആചരിച്ചു. കരി ദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരിനടയിൽ നിന്ന് ആരംഭിച്ച മാർച്ച് ആറ്റിങ്ങൽ ടൗൺ ചുറ്റി കച്ചേരി നടയിൽ തന്നെ സമാപിച്ചു. തുടർന്ന് നടന്ന യോഗം കർഷകസംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ '' അഫ്സൽമുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം സിന്ധു, കമ്മിറ്റി അംഗങ്ങളായ മോഹനൻ നായർ, സി.വി അനിൽകുമാർ, ചന്ദ്രബോസ്,സുഭാഷ്, കൊച്ച്കൃഷ്ണകുറുപ്പ്, നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.