തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്‍മുടിയിലെ സ്റ്റേ ബസ് സര്‍വീസ് പുനഃസ്ഥാപിച്ചു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന സ്റ്റേ ബസ് സര്‍വീസ് ആണ് പുനഃസ്ഥാപിച്ചതെന്ന് ഡികെ മുരളി അറിയിച്ചു. വൈകുന്നേരം 6.40ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ് രാത്രി 9.20ന് പൊന്‍മുടിയില്‍ എത്തും. ശേഷം പിറ്റേന്ന് രാവിലെ 6.10ന് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുവിധമാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. സ്റ്റേ ബസ് സര്‍വീസ് നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് പൊന്‍മുടിയിലെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനൊപ്പം നിര്‍ത്തി വച്ചിരുന്ന ബോണക്കാട് സ്റ്റേ ബസ് രണ്ട് മാസം മുന്‍പ് വീണ്ടും സര്‍വീസ് ആരംഭിച്ചിരുന്നു. ഇതോടെയാണ് പൊന്‍മുടി സ്റ്റേ ബസും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്‍മുടി നിവാസികള്‍ രംഗത്തെത്തിയത്.