കഠിനംകുളം സ്റ്റേഷനിലെ എ എസ് ഐ കെ.പി നസീം ഡ്യൂട്ടിക്കിടയിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയോടാണ് അപമര്യാദയായി പെരുമാറിയത്.സയൻസ് ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ വോളണ്ടിയരായ വിദ്യാർത്ഥിനിക്ക് ഇയാൾ നമ്പർ നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നമ്പർ എഎസ്ഐയും വാങ്ങി. പിന്നീട് ഫോണിലേക്ക് നിരന്തരമായി ഇയാളുടെ വിളിയെത്തി. ഫോൺ കട്ട് ചെയ്തിട്ടും വീഡിയോ കോൾ വഴിയും വിളിച്ചു. എന്നാൽ മറ്റു വിദ്യാർത്ഥികളോടൊപ്പം തന്നെ ഇനി വിളിക്കരുതെന്ന് പോലീസുകാരനോട് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. കൂടുതൽ വിദ്യാർത്ഥികൾ പോലീസുകാരനെതിരെ തിരിഞ്ഞതോടെ പ്രശ്നം വഷളാകുമെന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ പരാതി നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പരാതിയിന്മേൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.